അനുഗ്രഹം
അനുഗ്രഹം കുഞ്ഞിന്റെ മുഖത്തോട്ടു നോക്കിയപ്പോൾ അവൾക്കു സങ്കടം തോന്നി .... വിശന്നു കണ്ണ് കുഴിഞ്ഞിരിക്കുന്ന തന്റെ പൊന്നു മോളുടെ വിളറിയ മുഖം കണ്ടപ്പോൾ ഗായത്രിയുടെ കണ്ണ് നിറഞ്ഞൊഴുകി . ഒരുപിടി അരി കിട്ടിയിരുന്നെങ്കിൽ തന്റെ അമ്മുവിൻറെ വിശപ്പു മാറ്റാമായിരുന്നു ...... ശരീരവേദനയും വിശപ്പും കാരണം അമ്മു കിടക്കപ്പായയിൽ ചുരുണ്ടു കൂടി കിടന്നു . ദേവി അനുഗ്രഹിച്ചതാണെന്ന് ദേഹം മുഴുവൻ പൊങ്ങിയിരിക്കുന്നു . മണൽ വാരി വിതറിയപോലെ .... മണിമലയാറിന്റെ തീരത്തു കുടിൽ കെട്ടിയാണ് ഗായത്രിയും അമ്മുവും താമസിച്ചിരുന്നത്. പ്ളാസ്റ്റിക് ഷീറ്റുകളും കട്ടി കടലാസ്സ് ഉപയോഗിച്ച് ഉണ്ടാക്കിയതാണ് ആ കുടിൽ , മഴയത്തും വെയിലത്തും തത്കാലികാശ്വാസം മാത്രമായിരുന്നു അവർക്കത് . പുറമ്പോക്കു ഭൂമി ഒഴിപ്പിക്കുമ്പോൾ എപ്പോൾ വേണമെങ്കിലും ഒഴിപ്പിച്ചു വിടാം .ഒരു പ്രണയത്തിന്റെ മറക്കാനാവാത്ത സമ്മാനമായി അവൾക്കുകിട്ടിയതാണ് അമ്മുവിനെ .പ്രണയസാഫല്യത്തിനായി വീട് വിട്ടിറങ്ങിയപ്പോൾ സ്വപ്നങ്ങളുടെ മായിക ലോകത്തായിരുന്നു. വിശ്വസിച്ചവൻ വിൽപനക്കായി വെച്ചിടത്തിൽ നിന്നും രക്ഷപെട്ടു വന്നപ്പോൾ അമ്മു അവളുടെ വയറ്റിൽ ജീവൻ...