സ്വപ്നക്കൂട്
സ്വപ്നക്കൂട്
**************
ഇഷ്ടങ്ങളൊക്കെയും കൈപ്പാടകലെ...
സ്വപ്‌നങ്ങൾ ഏറെയും പേകിനാവുകൾ...
കനലെരിയുന്നു...
നെഞ്ചിൻ നോവേറുന്നു..
മടികുത്തിൻ വലുപ്പം നോക്കി
ബന്ധങ്ങൾ പോലും വിലയിടപെടുമ്പോൾ,,
നോക്കുകുത്തികൾ പോലെ ജന്മങ്ങൾ.....
വിലയില്ലാ കോമരങ്ങൾ...
ആർക്കോ വേണ്ടി വലിച്ചെറിഞ്ഞ നല്ല നിമിഷങ്ങൾ
ഇന്നിനെ നോക്കി പരിഹസിക്കുമ്പോഴും....
സ്വന്തമായി ഒരുപിടി സ്വപ്നങ്ങളല്ലാതെ
മറ്റൊന്നും കരുത്തുവാനായിട്ടില്ലിതുവരെ....
Resmi ks
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ