ചങ്ങലകൾക്ക് പറയാനുള്ളത്. ************************* മൂന്നുമാസത്തെ നീണ്ട അവധിക്കു ശേഷം ഞാൻ ഇന്ന് ഡ്യൂട്ടിക്ക് ജോയിന്റ് ചെയ്യുവാണ്. ഇത്രയും ദിവസം വീട്ടിൽ ഇരുന്നത് കൊണ്ടാകണം ഹോസ്പിറ്റലിൽ പുതിയതായി എത്തിയപോലെ. അല്ലെങ്കിൽ തന്നെ ഈ ലോകത്തിലെ മറ്റു എവിടെയും പോലെ അല്ല ഇവിടം. മാനസിക നില തെറ്റിയവർക്കു വേണ്ടി ഒരിടം... ഇവിടുത്തെ ഇടനാഴികൾക്കു പോലും ഒരുതരം ഭയപ്പാടുണ്ട്.... ചിരികളും അട്ടഹാസങ്ങളും അലറിച്ചകളും തേങ്ങലും കൊണ്ട് നിറഞ്ഞിരിക്കും. ചിലപ്പോൾ നിശബ്ദതയും.... ഒരുപാട് ജീവിതങ്ങളുടെ കഥപറയാനുണ്ടിവിടെ.. സൈയ്ക്കാട്രിക് ഹോസ്പിറ്റലിൽ ജോലി കിട്ടിയപ്പോൾ ആദ്യം ഒന്നു മടിച്ചു. മാനസികരോഗികളോടൊ പ്പം ജോലി ചെയ്യാൻ പേടിയായിരുന്നു...... പക്ഷെ അവരെ അടുത്തറിഞ്ഞാൽ തീരാവുന്നതേ ഉള്ളു ആ പേടി എന്ന് പിന്നീടാണ് മനസിലായത്. മാസങ്ങളായിട്ടും വർഷങ്ങളായിട്ടും താമസിക്കുന്ന രോഗികളുണ്ടിവിടെ.... ഉറ്റവർക്കു വേണ്ടാത്ത, സ്വന്തം പേരോ നാടോ ഓർമയില്ലാത്ത, ജീവിതം ഇരുട്ടുമുറിയിൽ തളച്ചിട്ട നൂറു കണക്കിന് രോഗികൾ ഉണ്ട് ഈ ഹോസ്പിറ്റലിൽ.... ഡെലിവറിയിൽ കോംപ്ലിക്കേഷൻ ഉള്ളതുകൊണ്ട് പ്രസവാവധി മൂന്ന് മാസം എടുക്കുകയായിരുന്നു.. കുഞ്ഞിനെ വിട്ട...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ