ലഹരി
ലഹരി
****************
നുരപൊന്തും ലഹരിക്കെൻ
ബോധത്തെ വിശ്ചേദിക്കാൻ ആകുമെങ്കിൽ
കുപ്പിയിലുറങ്ങും കാവ്യമേ നിന്നെ ഞാനൊന്നു പ്രണയിച്ചോട്ടെ..
നാമമെന്തായാലും രൂപമെന്തായാലും രുചിയേതുമായാലും നിറമേതുമായാലും
കാലപ്പഴക്കം എത്രതന്നെ ആയാലും നാടാണോ വിദേശിയെന്നോ വേർതിരിവില്ലാതെ
ഇന്നുനിന്നെ ഞാൻ ആഗ്രഹിച്ചു പോകുന്നു
നിനക്കൊപ്പം എല്ലാം മറന്നൊന്നു ആഘോഷിച്ചീടുവാൻ ....
ഇന്നലെകളുടെ ഓർമ്മകൾ
നരിച്ചീറുകണക്കെ വേട്ടയാടുമ്പോഴും
നാളെയുടെ നേരിടാനാവാതെ ഓടിയൊളിക്കുമ്പോഴും
കുപ്പിയിലുറങ്ങും സ്വർഗത്തിൽ ഞാനുമൊന്നു എത്തിടട്ടെ...
രശ്മി രമേശ്...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ