ഊരുതെണ്ടി
ഊരുതെണ്ടി
***********
ഊരറിയാതെ അലയുന്നൊരു
ഊരുതെണ്ടി ഇന്ന് ഞാൻ...
വേദനകളുടെ വിഴുപ്പു ഭാണ്ഡവും പേറി
അലയുന്നു ഞാനുമീ മണ്ണിൽ
ഉറ്റോരില്ല ഉടയോരില്ല
പെറ്റു പോറ്റിയവർ
ആരെന്നറിയില്ല....
ഒരു ചാൺ വയറിനു വേണ്ടി ഞാൻ
കെഞ്ചി ഞാൻ അലയുന്നു.
ആട്ടിപായിക്കുന്നവരോടെല്ലാം
കണ്ണീരോടെ യാചിച്ചു ഞാൻ.
കണ്ടില്ല അല്പം കരുണ ആരുടെ കണ്ണിലും
ക്രൂരത മാത്രമാണെവിടെയും.
അലയുന്നു വീണ്ടുമീ ഭൂവിൽ.
വിധാതാവിന്റെ കരുണ തേടി....
രശ്മി ks
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ