ഇത് ഞാൻ
എന്റെ മരണത്തിനു മുന്നേ
ഒരു കുറിപ്പടി എഴുതാൻ ഞാൻ ആഗ്രഹിച്ചു, എഴുതിയതത്രയും
എന്റെ നഷ്ടങ്ങൾ മാത്രം....
നഷ്ടങ്ങളിലെ വേദന മാത്രം....
ഒടുവിലായി ഒരു വരി കുറിച്ചിട്ടു.....
അത് നിന്നെ കുറിച്ചായിരുന്നു....
ആ വരിയിൽ നിന്നോടുള്ള
അടങ്ങാത്ത പ്രണയം ഉണ്ടായിരുന്നു....
എന്റെ നഷ്ടങ്ങളേക്കാൾ വലുതാണ്
നീ എന്ന തിരിച്ചറിവുണ്ടായിരുന്നു....
അതൊരു തുടക്കം ആയിരുന്നു...
നിന്നിലൂടെയുള്ള പുതിയ ജീവിതത്തിന്റെ തുടക്കം.....
Resmi ks
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ