ജീവന്റെ പാതി

ചെറുകഥ: ജിവന്റെ പാതി

രചന: രശ്മി KS

അടുക്കളയിലെ തട്ടും മുട്ടും കേട്ടാണ് അനന്തു ഉണർന്നത്.ഇന്നു തന്റെ പ്രിയതമക്കു എന്തോ കാര്യമായി കിട്ടിയിട്ടുണ്ട് .ആരോടെങ്കിലും വഴക്കിടുകയോ ദേഷ്യപ്പെടുകയോ ചെയ്യുന്ന ദിവസങ്ങളിൽ അടുക്കളയിലെ പാത്രങ്ങൾ പറക്കും തളികയാകാറാണു പതിവ്.സാധാരണ മീൻകാരനോടാകും വാക്കുതർക്കം.

അനന്തു പതിയെ കട്ടിലിൽ നിന്നെണ്ണിറ്റു', അടുക്കളയിൽ വീർത്ത മുഖവുമായി സൗമ്യ. കണ്ണുനിറഞ്ഞിട്ടുമുണ്ട്. കാര്യം നിസ്സാരമല്ല. അല്ലെങ്കിൽ കരയില്ലിവൾ .... വീട്ടിലെ ഒറ്റ പുത്രിയാണെങ്കിലും കാര്യപ്രാപ്തി ഉള്ളവളാണ് .തന്റെ ബലമാണ്,

അവൾ അവളുടെ അടുക്കലേക്ക് ചെന്നു .ആദ്യം ഒന്നു തണുപ്പിക്കണം: അന്നേരം കാര്യം താനെ പറഞ്ഞുകൊള്ളും.

അവൻ അവളുടെ പുറകിലൂടെ ചെന്ന് തന്നോട് ചേർത്തു പിടിച്ചു.

"
എന്താടാ പ്രശ്നം?"

ആരാ എന്റെ മോളെ കരയിപ്പിച്ചെ?

അവളുടെ സങ്കടം അണപൊട്ടിയൊഴുകുന്നത് അവനറിഞ്ഞു'
"
എനിക്കൊരു കുഞ്ഞു വേണം. "

കളിയാക്കലുകൾ സഹിക്കാൻ വയ്യ.
തേങ്ങി കൊണ്ടവൾ പറഞ്ഞു.

തങ്ങൾ താമസിക്കുന്ന വാടക വീടിന്റെ മുകളിലുള്ള സ്ത്രിയുടെ ക്രൂരവിനോദം'.സൗമ്യയെ കാണുമ്പോഴുള്ള കളിയാക്കലും കുത്തുവാക്കുകളും.. പലപ്പോഴും താനവരെ വിലക്കിയിട്ടുണ്ട്. ഇന്നു വീണ്ടും.

അവന്റെ കണ്ണും നിറഞ്ഞു
അവൾ ഒരു പാട് ആഗ്രഹിക്കുന്നു ഒരു കുഞ്ഞിനു വേണ്ടി. അവളുടെ അമ്മയാകാനുള്ള ആഗ്രഹം കണ്ടില്ലാന്നു വെക്കാൻ കഴിയുമോ? കല്യാണം കഴിഞ്ഞിട്ട് ഒന്നര വർഷമാകുന്നേയുള്ളു. എങ്കിലും തന്റെ വീട്ടുകാരുടെ ഒറ്റപ്പെടുത്തലുകൾ സഹിച്ച് തന്റെ കുറ്റം സ്വയം ഏറ്റെടുത്ത് സങ്കടത്തോടെ കഴിയുകയാണവൾ. അവളുടെ കണ്ണുനിറയാതിരിക്കാൻ മാക്സിമം ശ്രമിക്കുന്നുണ്ട് താൻ.
പ്രാർത്ഥനയും വഴിപാടുകളും ഏറെ നടത്തി. ട്രീറ്റ് മന്റ് മുടങ്ങാതെ നടക്കുന്നു. പ്രതീക്ഷയുടെ തീ നാളം അണയ്ക്കാതെ തങ്ങൾ കഴിയുകയാണ്.

അന്നവൻ യാത്രയാകുമ്പോൾ പതിവില്ലാതെ തിരിഞ്ഞു നോക്കി. നീറുന്ന മനസുമായിരിക്കുന്ന ഭാര്യയെ തനിച്ചാക്കി പോകാൻ മനസനുവദിക്കുന്നില്ല.

ലീവൊന്നും ബാക്കിയില്ല' അല്ലെങ്കിൽ അവൾക്കൊപ്പം വീട്ടിലിരിക്കാമായിരുന്നു. പാചകം ഇഷ്ടമാണവൾക്ക്. എങ്കിലും താനുണ്ടാക്കുന്ന ചെമ്മീൻ ബിരിയാണിയാണ് ഏറെയിഷ്ടം.

മണിക്കൂറുകൾക്കു ശേഷം വന്നൊരു ഫോൺ കോളിൽ അനന്തു ആശുപത്രിയിൽ ആണെന്നു മാത്രം പറഞ്ഞു. ആർത്തലച്ചു ഹോസ്പിറ്റലിൽ എത്തിയ അവൾക്ക് മരണത്തോട് മല്ലിടുന്ന അനന്തുവിനെയാണ് കാണാൻ കഴിഞ്ഞത്. ജീവിതത്തിൽ ആദ്യമായി ഒരു ശൂന്യത അനുഭവപെട്ടു അവൾക്ക്.
" അറിയിക്കണ്ടവരെ എല്ലാം അറിയിച്ചോളു. ഏതു നിമിഷവും എന്തും സംഭവിക്കും"- മെഡിക്കൽ ടീം വിധിയെഴുതി.

അവൾ തന്റെ കഴുത്തിൽ കിടക്കുന്ന താലിയിൽ മുറുകെ പിടിച്ചു.'സുമംഗലിയായിട്ട് ഒന്നര വർഷം കഴിഞ്ഞതേയുള്ളു. അറുത്തുമാറ്റരുതി താലി .അറിയാവുന്ന ദൈവങ്ങൾക്കു മുന്നിൽ അവൾ കൈകൂപ്പി .
....

. ******
യാത്രയിൽ ഉടനീളം സൗമ്യയെ കുറിച്ചു മാത്രമായിരുന്നു അവന്റെ ചിന്ത.തന്റെ പരിമിധിക്കുള്ളിലും അവൾ സന്തോഷവതിയായിരുന്നു. അവളോട് തനിക്ക്  നീതി പുലർത്താൻ തനിക്കിതുവരെ കഴിഞ്ഞിട്ടില്ല. ആരോടു പിണങ്ങിയാലും തന്നോട് പിണങ്ങില്ല. തന്റെ ചൂടേൽക്കാതെ ഉറങ്ങാൻ കഴിയില്ല.

അവന്റെ ചിന്തകൾ കാടുകേറി.

അപ്പോഴാണ് എതിരേ വരുന്ന കാർ കണ്ടത് അലക്ഷ്യമായി ഓടികൊണ്ടിരുന്ന ആ കാർ നിമിങ്ങൾക്കുള്ളിൽ അവനെ ഇടിച്ചിട്ടിട്ടു കടന്നു കളഞ്ഞു.

ചോര വാർന്നു മണിക്കൂറുകളോളം റോഡിൽ കിടന്നു.

ഒടുവിൽ തടിച്ചുകൂടിയ ആരുടെയോ ദയയാൽ ആശുപത്രിയിലേക്ക്...

ഓപ്പറേഷനു വേണ്ടിയുള്ള സമ്മതപത്രത്തിൽ ഒപ്പിടുമ്പോൾ അവളുടെ കൈവിറച്ചു.

ഓപ്പറേഷൻ ടിയേറ്ററിൽ കയറ്റുന്ന തിരുമുമ്പ് അവൾ അവനെ കണ്ടു. നഷ്ടമാകുന്നത് കൈയ്യോ കാലോ ജീവനോ..... തനിക്കു കണ്ടു കൊണ്ടിരിക്കാൻ മാത്രം എങ്കിലും ജീവൻ തിരിച്ചു കിട്ടാൻ അവൾ പ്രാർത്ഥിച്ചു.

വിദഗ്ദ്ധരായ ഡോക്ടർമാരടങ്ങും വലിയൊരു സംഘത്തിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ കഴിഞ്ഞു .അനന്തുവിന് ജീവൻ തിരിച്ചുകിട്ടി പകരം നഷ്ടമായത് സ്വന്തം ശരീരത്തിന്റെ ഒരു ഭാഗം
.ചതഞ്ഞരഞ്ഞ കാൽ മുറിച്ചുമാറ്റിയത് അനന്തു അറിഞ്ഞിട്ടില്ല.

സൗമ്യ അകത്തേക്കു വരു...
ഡോക്ടർ അവളെ അകത്തേക്കു വിളിച്ചു.
ഒഴിഞ്ഞുകിടക്കുന്ന കസേരയിൽ അവൾ ഇരുന്നു.
" ക്ഷമിക്കണം, നിങ്ങളുടെ വിഷമം എനിക്കു മനസിലാകും. ജിവിതത്തിന്റെ വലിയ ദുർഘട നിമിഷത്തിലാണ് നിങ്ങൾ നിൽക്കുന്നതെന്നറിയാം. തളരരുത് പ്രാർത്ഥിക്കുക.നടന്നതൊക്കെ അനന്തുവിനെ പറഞ്ഞു മനസിലാക്കണം നിങ്ങൾക്കേ അതിനു കഴിയു.

"നന്ദി, ജീവൻ തിരിച്ചുനൽകിയതിന്, മറ്റെല്ലാ നഷ്ടങ്ങളും ഞാൻ സഹിച്ചോളാം -

നിറകണ്ണുകളോടെ അവൾ പറഞ്ഞു.

സൗമ്യ വരു..
അവൾ അയാൾക്കൊപ്പം റിക്കവറി യൂണിറ്റിലേക്ക് ചെന്നു. അവൾക്ക് അനന്തുവിനെ കാണാൻ കഴിഞ്ഞില്ല. നിറഞ്ഞു തുളുമ്പുന്ന കണ്ണുനീർ അവളുടെ കാഴ്ചയെ മറച്ചിരുന്നു. അവന്റെ ശൂന്യമായ കാൽ ഭാഗത്ത് അവൾ മെല്ലെ കൈ വെച്ചു - മണിക്കൂറുകൾക്കു മുമ്പേ തൊട്ടറിഞ്ഞ ആ കാലിന്റെ ചൂട് വീണ്ടും അവളുടെ കൈകളിൽ നിന്ന് മാറിയിട്ട് ഉണ്ടായിരുന്നില്ല.

ഏട്ടാ....

"നീയെന്തിനാ വിഷമിക്കുന്നത്. എനിക്കൊന്നുമില്ല: കാലിനും കൈക്കും ചെറിയ മുറിവ് അതു ശരിയായിക്കോളും --  അനന്തു.

ഏട്ടാ ഞാൻ പറയുന്നത് കേൾക്കണം സത്യത്തെ ഉൾകൊള്ളണം.

വാക്കുകൾ തൊണ്ടയിൽ ഉടക്കി അവൾക്ക്...

നമ്മൾക്കാ കാൽ നഷ്ടപ്പെട്ടു...

ഒരു നിമിഷത്തെ മൗനം
"
കാൽപോയി അല്ലേ..... ഇനി നമ്മൾ എങ്ങനെ ജീവിക്കും"

നീ കരയരുത്

നീ എന്റെ കാലിനു പകരമാകുമോ?

ഒന്നു കരയുക പോലും ചെയ്യാത്ത അനന്തുവിന്റെ ഭാവം അവളെ അത്ഭുതപ്പെടുത്തി,
അന്നവൾ ഒരു ദൃഢനിശ്ചയമെടുത്തു. തളരാൻ പാടില്ല ,താങ്ങാവണം ജീവിത ലക്ഷ്യത്തിലേക്ക് അനന്തുവുമൊത്ത് യാത്ര തുടരണം. അറിയാത്ത വഴികളിലൂടെയാണെങ്കിലും മുന്നോട്ടു പോയേ മതിയാകു ...

പിന്നീടുള്ള ദിനങ്ങൾ ഒരു തപസ്യയായിരുന്നു അവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാൻ. ഒരു കുഞ്ഞിനെ പോലെ അവനെ അവൾ കണ്ടു. അവൻ പതിയെ ജീവിതത്തിലേക്ക് മടങ്ങി വരുവാൻ തുടങ്ങി..

അപ്പോഴും അവളുടെ ഉള്ളിൽ ഒരു കുഞ്ഞിനു വേണ്ടിയുള്ള ആഗ്രഹം നോവായി കിടന്നു...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വരുത്തുപോക്ക്

ചങ്ങലകൾക്ക് പറയാനുള്ളത്

സ്വപ്നക്കൂട്