ചില തോന്നലുകൾ

ചില തോന്നലുകൾ.....
**********************

സങ്കർഷ ഭരിതമായ മനസിലെ ചിന്താഗതികൾ അപക്വം  ആയിരിക്കും ....
ഒരു പക്ഷെ വേദനാ ജനകവും...  

താളം തെറ്റിയ ചിന്തകൾ അനുവാദം ചോദിക്കാതെ മനസിനെ കീഴടക്കുമ്പോൾ    യാന്ത്രികമായി പോകുന്നു  ദിനചര്യകൾ.... 

ചോദ്യ ചിഹ്നം പോലെ ഉറ്റുനോക്കുന്ന കണ്ണുകളിൽ നിന്ന് ഒളിച്ചോടാൻ മൂടുപടം ഏതണിയണം....

ദൃഷ്ടിയെത്താത്തിടത്തു മറയണം,
അല്ലെങ്കിൽ പിടിക്കപ്പെടും ആരും കാണാതൊളിപ്പിച്ചു വെച്ച  നൊമ്പരങ്ങൾ...

അപഹാസ്യയായായി മാറാതിരിക്കാൻ
ചിന്തകൾ, ആഗ്രഹങ്ങൾ ഇഷ്ടങ്ങൾ ഇരുളറയിൽ ഉപേക്ഷിക്കണം.
സൂചിപഴുതുപോലും ഇല്ലാതെ ഇരുളറയിൽ.....
നശിക്കട്ടെ...
വെളിച്ചമേൽക്കാതവയെല്ലാം ...

എല്ലാം നശിച്ചു കഴിയുമ്പോൾ ആർത്തു ചിരിക്കണം ഒരു ഭ്രാന്തിയെപ്പോലെ....
എന്നിട്ട്  വിളിച്ചു പറയണം
ഞാൻ സ്വതന്ത്ര എന്ന്...
എന്നിലേക്ക്‌ ഇനി  ഒന്നിനും പ്രവേശനം ഇല്ല.....

ഏറ്റവും ഒടുവിൽ ആകുലകളില്ലാതെ നീണ്ടു നിവർന്നു കിടക്കണം.
ഒരു പുലരിക്കും കാത്തു നിൽക്കാതെ.....

Resmi ks

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വരുത്തുപോക്ക്

ചങ്ങലകൾക്ക് പറയാനുള്ളത്

സ്വപ്നക്കൂട്