പോസ്റ്റുകള്‍

അനുഗ്രഹം

അനുഗ്രഹം കുഞ്ഞിന്റെ മുഖത്തോട്ടു നോക്കിയപ്പോൾ അവൾക്കു സങ്കടം തോന്നി  .... വിശന്നു കണ്ണ് കുഴിഞ്ഞിരിക്കുന്ന തന്റെ പൊന്നു മോളുടെ വിളറിയ മുഖം കണ്ടപ്പോൾ  ഗായത്രിയുടെ കണ്ണ് നിറഞ്ഞൊഴുകി . ഒരുപിടി അരി കിട്ടിയിരുന്നെങ്കിൽ തന്റെ അമ്മുവിൻറെ വിശപ്പു മാറ്റാമായിരുന്നു ...... ശരീരവേദനയും വിശപ്പും കാരണം അമ്മു കിടക്കപ്പായയിൽ ചുരുണ്ടു കൂടി കിടന്നു . ദേവി അനുഗ്രഹിച്ചതാണെന്ന് ദേഹം മുഴുവൻ പൊങ്ങിയിരിക്കുന്നു . മണൽ വാരി വിതറിയപോലെ .... മണിമലയാറിന്റെ തീരത്തു കുടിൽ കെട്ടിയാണ്   ഗായത്രിയും അമ്മുവും താമസിച്ചിരുന്നത്.  പ്ളാസ്റ്റിക് ഷീറ്റുകളും കട്ടി കടലാസ്സ് ഉപയോഗിച്ച് ഉണ്ടാക്കിയതാണ് ആ കുടിൽ , മഴയത്തും വെയിലത്തും തത്കാലികാശ്വാസം മാത്രമായിരുന്നു അവർക്കത് . പുറമ്പോക്കു ഭൂമി ഒഴിപ്പിക്കുമ്പോൾ എപ്പോൾ വേണമെങ്കിലും ഒഴിപ്പിച്ചു വിടാം  .ഒരു പ്രണയത്തിന്റെ മറക്കാനാവാത്ത സമ്മാനമായി അവൾക്കുകിട്ടിയതാണ് അമ്മുവിനെ  .പ്രണയസാഫല്യത്തിനായി വീട് വിട്ടിറങ്ങിയപ്പോൾ സ്വപ്നങ്ങളുടെ മായിക ലോകത്തായിരുന്നു. വിശ്വസിച്ചവൻ വിൽപനക്കായി വെച്ചിടത്തിൽ നിന്നും രക്ഷപെട്ടു വന്നപ്പോൾ   അമ്മു അവളുടെ വയറ്റിൽ ജീവൻ...

സ്വപ്നക്കൂട്

ഇമേജ്
സ്വപ്നക്കൂട് ************** ഇഷ്ടങ്ങളൊക്കെയും കൈപ്പാടകലെ... സ്വപ്‌നങ്ങൾ ഏറെയും പേകിനാവുകൾ... കനലെരിയുന്നു... നെഞ്ചിൻ നോവേറുന്നു..   മടികുത്തിൻ വലുപ്പം നോക്കി ബന്ധങ്ങൾ പോലും വിലയിടപെടുമ്പോൾ,, നോക്കുകുത്തികൾ പോലെ ജന്മങ്ങൾ..... വിലയില്ലാ കോമരങ്ങൾ... ആർക്കോ വേണ്ടി വലിച്ചെറിഞ്ഞ നല്ല നിമിഷങ്ങൾ ഇന്നിനെ നോക്കി പരിഹസിക്കുമ്പോഴും.... സ്വന്തമായി ഒരുപിടി സ്വപ്നങ്ങളല്ലാതെ മറ്റൊന്നും കരുത്തുവാനായിട്ടില്ലിതുവരെ.... Resmi ks

ഊരുതെണ്ടി

ഇമേജ്
ഊരുതെണ്ടി *********** ഊരറിയാതെ അലയുന്നൊരു ഊരുതെണ്ടി ഇന്ന് ഞാൻ... വേദനകളുടെ വിഴുപ്പു ഭാണ്ഡവും പേറി അലയുന്നു ഞാനുമീ മണ്ണിൽ ഉറ്റോരില്ല ഉടയോരില്ല പെറ്റു പോറ്റിയവർ ആരെന്നറിയില്ല.... ഒരു ചാൺ വയറിനു വേണ്ടി ഞാൻ കെഞ്ചി ഞാൻ അലയുന്നു. ആട്ടിപായിക്കുന്നവരോടെല്ലാം കണ്ണീരോടെ യാചിച്ചു ഞാൻ. കണ്ടില്ല അല്പം കരുണ ആരുടെ കണ്ണിലും ക്രൂരത മാത്രമാണെവിടെയും. അലയുന്നു വീണ്ടുമീ ഭൂവിൽ. വിധാതാവിന്റെ കരുണ തേടി.... രശ്മി ks

ജീവന്റെ പാതി

ഇമേജ്
ചെറുകഥ: ജിവന്റെ പാതി രചന: രശ്മി KS അടുക്കളയിലെ തട്ടും മുട്ടും കേട്ടാണ് അനന്തു ഉണർന്നത്.ഇന്നു തന്റെ പ്രിയതമക്കു എന്തോ കാര്യമായി കിട്ടിയിട്ടുണ്ട് .ആരോടെങ്കിലും വഴക്കിടുകയോ ദേഷ്യപ്പെടുകയോ ചെയ്യുന്ന ദിവസങ്ങളിൽ അടുക്കളയിലെ പാത്രങ്ങൾ പറക്കും തളികയാകാറാണു പതിവ്.സാധാരണ മീൻകാരനോടാകും വാക്കുതർക്കം. അനന്തു പതിയെ കട്ടിലിൽ നിന്നെണ്ണിറ്റു', അടുക്കളയിൽ വീർത്ത മുഖവുമായി സൗമ്യ. കണ്ണുനിറഞ്ഞിട്ടുമുണ്ട്. കാര്യം നിസ്സാരമല്ല. അല്ലെങ്കിൽ കരയില്ലിവൾ .... വീട്ടിലെ ഒറ്റ പുത്രിയാണെങ്കിലും കാര്യപ്രാപ്തി ഉള്ളവളാണ് .തന്റെ ബലമാണ്, അവൾ അവളുടെ അടുക്കലേക്ക് ചെന്നു .ആദ്യം ഒന്നു തണുപ്പിക്കണം: അന്നേരം കാര്യം താനെ പറഞ്ഞുകൊള്ളും. അവൻ അവളുടെ പുറകിലൂടെ ചെന്ന് തന്നോട് ചേർത്തു പിടിച്ചു. " എന്താടാ പ്രശ്നം?" ആരാ എന്റെ മോളെ കരയിപ്പിച്ചെ? അവളുടെ സങ്കടം അണപൊട്ടിയൊഴുകുന്നത് അവനറിഞ്ഞു' " എനിക്കൊരു കുഞ്ഞു വേണം. " കളിയാക്കലുകൾ സഹിക്കാൻ വയ്യ. തേങ്ങി കൊണ്ടവൾ പറഞ്ഞു. തങ്ങൾ താമസിക്കുന്ന വാടക വീടിന്റെ മുകളിലുള്ള സ്ത്രിയുടെ ക്രൂരവിനോദം'.സൗമ്യയെ കാണുമ്പോഴുള്ള കളിയാക്കലും കുത്തുവാക്കുകളും.. പലപ്പോഴു...

ഇത് ഞാൻ

ഇമേജ്
എന്റെ മരണത്തിനു മുന്നേ ഒരു കുറിപ്പടി എഴുതാൻ ഞാൻ ആഗ്രഹിച്ചു, എഴുതിയതത്രയും എന്റെ നഷ്ടങ്ങൾ മാത്രം.... നഷ്ടങ്ങളിലെ വേദന മാത്രം.... ഒടുവിലായി ഒരു വരി കുറിച്ചിട്ടു..... അത് നിന്നെ കുറിച്ചായിരുന്നു.... ആ വരിയിൽ നിന്നോടുള്ള അടങ്ങാത്ത പ്രണയം ഉണ്ടായിരുന്നു.... എന്റെ നഷ്ടങ്ങളേക്കാൾ വലുതാണ് നീ എന്ന  തിരിച്ചറിവുണ്ടായിരുന്നു.... അതൊരു തുടക്കം ആയിരുന്നു... നിന്നിലൂടെയുള്ള പുതിയ ജീവിതത്തിന്റെ തുടക്കം..... Resmi ks

ചില തോന്നലുകൾ

ഇമേജ്
ചില തോന്നലുകൾ..... ********************** സങ്കർഷ ഭരിതമായ മനസിലെ ചിന്താഗതികൾ അപക്വം  ആയിരിക്കും .... ഒരു പക്ഷെ വേദനാ ജനകവും...   താളം തെറ്റിയ ചിന്തകൾ അനുവാദം ചോദിക്കാതെ മനസിനെ കീഴടക്കുമ്പോൾ ...

ലഹരി

ലഹരി **************** നുരപൊന്തും ലഹരിക്കെൻ ബോധത്തെ വിശ്ചേദിക്കാൻ ആകുമെങ്കിൽ കുപ്പിയിലുറങ്ങും കാവ്യമേ നിന്നെ ഞാനൊന്നു പ്രണയിച്ചോട്ടെ.. നാമമെന്തായാലും രൂപമെന്തായാലും രുചിയ...